ചങ്ങനാശേരി: പായിപ്പാട് പഞ്ചായത്തിൽ വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിനും സാമൂഹ്യവിപത്തിനും എതിരെ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ മയക്കുമരുന്ന് വിമുക്ത പഞ്ചായത്തായി മാറ്റുന്നതിനുവേണ്ടി മയക്കുമരുന്ന് വിരുദ്ധ ജാഗ്രതാ സമിതിക്ക് രൂപം നൽകി. നാലുകോടി സർവീസ് സഹകരണ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ഓഡിറ്റോറിയത്തിൽ കൂടിയ യോഗത്തിൽ ജനപ്രതിനിധികൾ, തൃക്കൊടിത്താനം പൊലീസ്, ചങ്ങനാശേരി എക്‌സൈസ് പ്രതിനിധികൾ, വിവിധ സാമൂഹ്യ, രാഷ്ട്രീയ, സാമുദായിക സംഘടനകളുടെ നേതാക്കന്മാർ പങ്കെടുത്തു. രക്ഷാധികാരികളായി എബി വർഗീസ് (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, മാടപ്പള്ളി), അൻസാരി പി.വി (ജമാഅത്ത് കൗൺസിൽ), ബാബു കെ.ഒ (കൺവീനർ), പ്രസന്നകുമാർ തകിടിയിൽ, രമേശ് ചെങ്കിലാത്ത് (ജോ.കൺവീനേഴ്‌സ്) 30 അംഗ കമ്മറ്റിയേയും തിരഞ്ഞെടുത്തു.