പാലാ : കിഴപറയാർ പള്ളിയിലെ വി. ഗ്രിഗോരിയോസിന്റെ തിരുനാൾ 10 മുതൽ 18 വരെ തീയതികളിൽ നടക്കും. നൊവേന തിരുനാൾ ആറിന് ആരംഭിക്കും. ആറ് മുതൽ 14 വരെ തീയതികളിൽ രാവിലെ 6.30നും വൈകിട്ട് അഞ്ചിനും വി.കുർബാന, നൊവേന, പ്രസംഗം എന്നിവ ഉണ്ടായിരിക്കും. 10ന് രാവിലെ 6.45നും 9.30നും വി.കുർബാന, പ്രസംഗം, നൊവേന. 15ന് വൈകിട്ട് 4.30ന് കൊടിയേറ്റ്, ലദീഞ്ഞ്. 4.45ന് വി. കുർബാനആറിന് വാഹന വെഞ്ചരിപ്പ്. 16ന് ഉച്ചകഴിഞ്ഞ് മൂന്നിന് തിരുസ്വരൂപം പന്തലിൽ പ്രതിഷ്ഠിക്കും. 3.15ന് ചെണ്ടമേളം, 3.45ന് ബാന്റുമേളം, അഞ്ചിന് വി. കുർബാന, 6.30ന് മെഴുകുതിരി പ്രദക്ഷിണം, ഏഴിന് ലദീഞ്ഞ്, തിരുനാൾ സന്ദേശം, 7.30ന് പ്രദക്ഷിണം തിരികെ പള്ളിയിലേക്ക്. 8.30ന് സമീപനാശീർവ്വാദം, 8.35ന് ചെണ്ടമേളം, ബാന്റുമേളം. 17ന് രാവിലെ 6.45ന് വി. കുർബാന, 8.00ന് ചെണ്ടമേളം, 8.30ന് ബാന്റുമേളം, 9.45ന് തിരുനാൾ കുർബാന, സന്ദേശം. ഫാ. ജോബി മംഗലത്ത് സിഎംഐ കാർമ്മികത്വം വഹിക്കും. 11.30ന് തിരുനാൾ പ്രദക്ഷിണം, ഉച്ചക്ക് ഒന്നിന് സമാപനാശീർവ്വാദം. വൈകിട്ട് ഏഴിന് നാടകം ജീവിതം മുതൽ ജീവിതം വരെ. 18ന് രാവിലെ 6.30ന് വി. കുർബാന, 7.30ന് സെമിത്തേരി സന്ദർശനം.