വൈക്കം: വൈക്കപ്രയാർ കന്യാടിയിൽ പരേതനായ പ്രഭാകരൻ നായരുടെ മകൻ കെ. പി. രാധാകൃഷ്ണൻ നായർ (62) നിര്യാതനായി ആധാരം എഴുത്ത് അസ്സോസിയേഷൻ വൈക്കം യൂണിറ്റ് മുൻ പ്രസിഡന്റ്, വൈക്കപ്രയാർ എൻ. എസ്. എസ്. കരയോഗം മുൻ പ്രസിഡന്റ്, സത്യസായി സേവാ സമിതി കൺവീനർ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ഗീതാ ദേവി. മക്കൾ: ഹരിശങ്കർ, കൃഷ്‌ണേന്ദു. മരുമക്കൾ: കവിത, സച്ചിൻ. സംസ്‌കാരം നടത്തി.