കാഞ്ഞിരപ്പള്ളി: ബി.പി.സി.എൽ വിൽപ്പനയ്‌ക്കെതിരെ സി.ഐ.ടി.യു കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുരിശു കവലയിൽ സായാഹ്ന ധർണ്ണ നടത്തി.
സംഘടനയുടെ ജില്ലാ ട്രഷറർ വി.പി. ഇബ്രാഹീം ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയാ സെക്രട്ടറി കെ. രാജേഷ് മുഖ്യ പ്രഭാഷണം നടത്തി. പി.കെ. നസീർ അദ്ധ്യക്ഷനായി. ഷമീം അഹമ്മദ്, കെ.എൻ. ദാമോദരൻ, പി.കെ. കരുണാകരപിള്ള, എം.ജി. രാജു, പി.കെ. പ്രദീപ്, കെ.എസ്. ഷാനവാസ്, കെ.ആർ. തങ്കപ്പൻ എന്നിവർ സംസാരിച്ചു.