പാലാ: തോട്ടം പുരയിടം പ്രതിസന്ധി പരിഹരിക്കാൻ അദാലത്ത് വിളിക്കുമെന്ന് മാണി സി കാപ്പൻ എം എൽ എ അറിയിച്ചു. തിരുവനന്തപുരത്ത് ഇന്നലെ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദാലത്ത് വിളിക്കാൻ തീരുമാനമായത്. 1964 നു മുമ്പ് തോട്ടമായിരുന്നവ തോട്ടമായി കാണുകയും 1964നു ശേഷം തോട്ടമായി മാറിയ പുരയിടങ്ങളെ പുരയിടമായി പുനർനിർണ്ണയിക്കണമെന്ന നിർദ്ദേശം മാണി സി കാപ്പൻ മുന്നോട്ടുവച്ചതിനെ റവന്യൂമന്ത്രി അനുകൂലിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് അദാലത്ത് വിളിക്കാൻ ധാരണയായത്.