കാഞ്ഞിരപ്പള്ളി :കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിക്ക് പുതിയ കവാടം. തേനമാക്കൽ കുടുംബയോഗത്തിന്റെ വക മൂന്നര ലക്ഷം രൂപ മുടക്കിയാണ് കവാടം ഉയരുന്നത്. കവാടത്തിന്റെ നിർമ്മാണ ഉദ്ഘാടനം വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാലഗോപാലൻ നായർ നിർവഹിച്ചു. യോഗത്തിൽ കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ അദ്ധ്യക്ഷത വഹിച്ചു.