ഏറ്റുമാനൂർ: കേരളകൗമുദി, അഗ്നിസുരക്ഷ വിഭാഗം, എസ്.എം.എസ് കോളേജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഇന്ന് ഏറ്റുമാനൂരിൽ അഗ്നിസുരക്ഷാബോധവത്കരണ ക്ലാസ് നടത്തും.
ഉച്ചക്ക് 1.30ന് എസ്.എം.എസ് കോളേജ് ഹാളിൽ നടക്കുന്ന പരിപാടി ഏറ്റുമാനൂർ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഗണേശ് ഏറ്റുമാനൂർ ഉദ്ഘാടനം ചെയ്യും. കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ.ബാബുരാജ് അദ്ധ്യക്ഷത വഹിക്കും. അഗ്നിസുരക്ഷവിഭാഗം കോട്ടയം യൂണിറ്റ് സ്റ്റേഷൻ ഓഫീസർ കെ.വി. ശിവദാസ് ക്ലാസ് നയിക്കും. സുമി സിറിയക് ഇന്റർനാഷണൽ സ്വിമ്മിംഗ് കോച്ചിംഗ് സെന്റർ ഡയറക്ടർ ടി.സി ജോമോൻ പ്രസംഗിക്കും. ഏറ്റുമാനൂർ എസ്.എം.എസ് കേളേജ് ഡയറക്ടർ സൂര്യ സ്വാഗതവും കേരളകൗമുദി പരസ്യവിഭാഗം അസി. മാനേജർ അഖിൽരാജ് നന്ദിയും പറയും.