kumarakom

കുമരകം : ഗ്രാമപഞ്ചായത്തിലെ ക്ഷീരകർഷകർക്ക് പഞ്ചായത്ത് പദ്ധതിയിൽപ്പെടുത്തി സബ്‌സിഡി നിരക്കിൽ കാലിത്തീറ്റ വിതരണം ചെയ്തു. അട്ടിപ്പീടിക ക്ഷീരസഹകരണ സംഘത്തിൽ നടന്ന കാലിത്തീറ്റ വിതരണം പഞ്ചായത്ത് പ്രസിഡന്റ് എ.പി.സലിമോൻ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് കെ.എസ്. സലിമോൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷീരവികസന വകുപ്പ് ഏറ്റുമാനൂർ ബ്ലോക്ക് ഓഫീസർ രാജി എസ്. മണി പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് അംഗം ദീപാ അഭിലാഷ്, ജോയി ചമ്പക്കുളം തുടങ്ങിയവർ പ്രസംഗിച്ചു. ഗ്രാമപഞ്ചായത്ത് അംഗം സിന്ധു രവികുമാർ സ്വാഗതവും, ക്ഷീരസംഘം സെക്രട്ടറി എം.സുനിത നന്ദിയും പറഞ്ഞു.