കോട്ടയം: ആൾ ഇന്ത്യ ഫോർവേ‌ഡ് ബ്ലോക്ക് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദക്ഷിണേന്ത്യൻ നേതാജി മുത്തുരാമലിംഗത്തേവരുടെ 112 ാമത് ജയന്തി ആഘോഷിച്ചു. തിരുനക്കര അർബൻ ബാങ്ക് ആഡിറ്റോറിയത്തിൽ നടന്ന പരിപാടി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എ.ഐ.എഫ്.ബി ജില്ല ജനറൽ സെക്രട്ടറി അഡ്വ. സനിൽ മാവേലി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.വി. റാംമോഹൻ തേവർ അനുസ്മരണ പ്രഭാഷണം നടത്തി. യു.ഡി.എഫ് ജില്ല ചെയർമാൻ ജോസി സെബാസ്റ്റ്യൻ, ആർ.എസ്.പി ജില്ല സെക്രട്ടറി സി.ടി. അരുൺ, എ.ഐ.എഫ്.ബി കേന്ദ്രകമ്മിറ്റി അംഗം കെ.ആർ. ബ്രഹ്മാനന്ദൻ, കാപ്പിൽ തുളസിദാസ് തുടങ്ങിയവർ പ്രസംഗിച്ചു.