കോട്ടയം: ശ്രീനാരായണ സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ നാളെ ആർ.ശങ്കർ അനുസ്മരണം നടത്തും. തിരുനക്കര എം.വിശ്വംഭരൻ സ്മാരക ഹാളിൽ നടക്കുന്ന അനുസ്മരണ സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കണ്ണൂർ സർവ്വകലാശാലാ മുൻ വൈസ് ചാൻസിലർ ഡോ.പി.ചന്ദ്രമോഹൻ അനുസ്മരണ പ്രഭാഷണം നടത്തും. സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രതീഷ് ജെ ബാബു, എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു, കേരളകൗമുദി പ്രത്യേക ലേഖകൻ വി. ജയകുമാർ,അഡ്വ. പി.കെ. ചിത്രഭാനു, അഡ്വ. കെ. അനിൽകുമാർ, എൻ. ഹരി, ഡോ. കെ.പി. ജയപ്രകാശ്, ഇ.എം. സോമനാഥൻ, എ.കെ. ശ്രീധരൻ, അഡ്വ. എൻ.എസ് ഹരിശ്ചന്ദ്രൻ , ബാബുരാജ് വട്ടോടിൽ, കെ.സജികുമാർ, കെ.എസ്. ശേഖരൻ, പി.വി. ലളിതാംബിക, എം.കെ.ബിജു, കെ.ജി.സതീഷ് എന്നിവർ പ്രസംഗിക്കും. സമിതി ജില്ലാ പ്രസിഡന്റ് ഡി. പ്രകാശൻ അദ്ധ്യക്ഷത വഹിക്കും.