ആനിക്കാട് വെസ്റ്റ്: എസ്.എൻ.ഡി.പി യോഗം ആർ.ശങ്കർ മെമ്മോറിയൽ ആനിക്കാട് വെസ്റ്റ് ശാഖ വാർഷിക പൊതുയോഗം 10ന് രാവിലെ 10 മുതൽ ശാഖ ഹാളിൽ ചേരും. യൂണിയൻ കൗൺസിലർ ഇ.പി. കൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. ശാഖ സെക്രട്ടറി വി.ടി. ബോബി വാർഷിക റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിക്കും. പ്രസിഡന്റ് ഇ.ജി. ഗോപാലകൃഷ്ണൻ സ്വാഗതവും വൈസ് പ്രസിഡന്റ് പി.എസ്. വിനോദ് നന്ദിയും പറയും. ശാഖഭരണസമിതി, യോഗം, യൂണിയൻ വാർഷിക പ്രതിനിധികൾ എന്നിവരെ പൊതുയോഗത്തിൽ നിന്ന് തിരഞ്ഞെടുക്കും.