അടിമാലി: ചില്ലത്തോട് പട്ടികജാതി കോളനിയിൽ പട്ടയവിതരണത്തിനായുള്ള നടപടികൾ ആരംഭിച്ചു. ഒരേക്കർ ഭൂമി വീതം 90 കുടുംബങ്ങൾക്കായിരുന്നു 1975ൽ ചില്ലത്തോട്ടിൽ വിതരണം ചെയ്തത്.പിന്നീട് ഭൂമി കൊടുക്കൽ വാങ്ങലിലൂടെ ചില്ലത്തോട്ടിൽ താമസിക്കുന്ന കുടുംബങ്ങളുടെ എണ്ണം വർധിച്ചു.നിലവിൽ 250ഓളം വരുന്ന പ്രദേശത്തെ കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്യാനുള്ള പ്രാഥമിക നടപടിയാണ് നടന്നു വരുന്നത്. കാലങ്ങളായി പട്ടയമെന്ന ആവശ്യം ചില്ലത്തോട്ടിലെ പട്ടികജാതി കുടുംബങ്ങൾ മുമ്പോട്ട് വെച്ചിരുന്നെങ്കിലും നാല് മാസങ്ങൾക്ക് മുമ്പ് ദേവികുളം എംഎൽഎ എസ് രാജേന്ദ്രന്റെ സാന്നിദ്ധ്യത്തിൽ കോളനിയിൽ യോഗം ചേർന്ന്പട്ടയമെന്ന ആവശ്യമുന്നയിച്ച് ജനകീയ കമ്മറ്റിക്ക് രൂപം നൽയിരുന്നു.ജനകീയ കമ്മറ്റി ആവശ്യങ്ങളുന്നയിച്ച് മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രിക്കും പട്ടികജാതി മന്ത്രിക്കും നവേദനം നൽകി.ഇതിന്റെ തുടർച്ചയെന്നോണമാണ് കോളനിയിൽ സർവ്വേ നടപടികൾക്ക് തുടക്കം കുറിച്ചിട്ടുള്ളത്.
ചി