ഏഴാച്ചേരി : കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിലെ താലപ്പൊലി തിരുവാതിര മഹോത്സവത്തിന്റെ നോട്ടീസ് പ്രകാശനം 10 ന് രാവിലെ 8ന് ക്ഷേത്രസന്നിധിയിൽ നടക്കും. എസ്.എൻ.ഡി.പി യോഗം ഏഴാച്ചേരി ശാഖാ പ്രസിഡന്റ് പി.ആർ. പ്രകാശ് പെരികിനാലിലിന് നോട്ടീസ് നൽകി മേൽശാന്തി വടക്കേൽ നാരായണൻ നമ്പൂതിരി പ്രകാശനം നിർവഹിക്കും. ദേവസ്വം പ്രസിഡന്റ് ടി.എൻ. സുകുമാരൻ നായർ, ഉത്സവ കമ്മിറ്റി ഭാരവാഹികളായ പി.എസ്.ശശിധരൻ, ആർ.ജയചന്ദ്രൻ നായർ, സി.ജി.വിജയകുമാർ തുടങ്ങിയവർ പങ്കെടുക്കും.