കോട്ടയം: രാജ്യത്തുണ്ടായ സാമ്പത്തിക തകർച്ച, വിലക്കയറ്റം, കാർഷിക മേഖലയിലെ പ്രതിസന്ധി, തൊഴിലില്ലായ്മ തുടങ്ങിയവ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.സി.സി. ആഹ്വാന പ്രകാരം നടത്തുന്ന പ്രക്ഷോഭ സമരപരമ്പരകളുടെ ഭാഗമായി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയത്ത് പ്രവർത്തകർ ഉപവാസം നടത്തി. രാവിലെ ആരംഭിച്ച ഉപവാസ സമരം കെ.പി.സി.സി. ജനറൽ സെക്രട്ടറി തമ്പാനൂർ രവി ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു . കുര്യൻ ജോയ്, ജോസഫ് വാഴയ്ക്കൻ, ടോമി കല്ലാനി, ലതികാ സുഭാഷ്, പി.എ. സലീം, ഫിലിപ്പ് ജോസഫ്, ജോസി സെബാസ്റ്റ്യൻ, പി.എസ്. രഘുറാം, നാട്ടകം സുരേഷ്, കുഞ്ഞ് ഇല്ലമ്പള്ളി, യൂജിൻ തോമസ്, ജി. ഗോപകുമാർ, മോഹൻ കെ നായർ, എം.പി. സന്തോഷ് കുമാർ, നന്തിയോട് ബഷീർ, എം.ജി. ശശിധരൻ, ബോബൻ തോപ്പിൽ, എൻ.എസ്. ഹരിശ്ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു .