പുതുപ്പള്ളി: കിഴക്കേപ്പറമ്പിൽ പരേതനായ കെ. എ. ഏബ്രഹാമിന്റെ (പ്രൊഡക്ഷൻ ആൻഡ് പ്ലാനിംഗ് മാനേജർ, പ്ലാന്റേഷൻ കോർപ്പറേഷൻ) ഭാര്യ കുഞ്ഞമ്മ ഏബ്രഹാം (69) നിര്യാതയായി. ചന്ദനപ്പള്ളി അടിമുറിയിൽ കുടുംബാംഗമാണ്. മക്കൾ: ഏബ്രഹാം റോയി, മോഹൻ ഏബ്രഹാം, മിനി സൂസൻ ജോൺ. മരുമക്കൾ: അജിത റോയി (മല്ലശ്ശേരി, വഞ്ചിപ്പാറയിൽ), ജിജി ഏബ്രഹാം (എരമല്ലൂർ, കൊല്ലംപറമ്പിൽ), തോമസ് ജോൺ (കായംകുളം, മരക്കശ്ശേരിൽ). സംസ്ക്കാരം ഇന്ന് 2 ന് തലപ്പാടി നസ്രേത്ത് മാർത്തോമ്മ പള്ളിയുടെ കാഞ്ഞിരത്തുംമൂട് സെമിത്തേരിയിൽ.