അന്തീനാട് : ശ്രീമഹാദേവ ക്ഷേത്രത്തിൽ പുതുതായി നിർമ്മിക്കുന്ന ചുറ്റമ്പലത്തിന്റെ ആധാരശിലാസ്ഥാപനം നാളെ രാവിലെ 7.30 നും 8.30 നും ഇടയിൽ വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതി പ്രജ്ഞാനാനന്ദ തീർത്ഥപാദ സ്വാമി നിർവഹിക്കും. പഞ്ചവർഗ്ഗത്തറയോടു കൂടി പൂർണ്ണമായും പരമ്പരാഗത രീതിയിൽ കല്ല് ,തടി എന്നിവ ഉപയോഗിച്ചാണ് ക്ഷേത്രം പുനരുദ്ധരിക്കുന്നത്. പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ഏകദേശം 3 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ക്ഷേത്രത്തിലെത്തുന്ന സ്വാമിയെ പുനരുദ്ധാരണ കമ്മറ്റി ചെയർമാൻ പി.കെ.മാധവൻ നായർ പൂർണ കുംഭം നൽകി സ്വീകരിക്കും.