പാലാ : തയ്യൽതൊഴിലാളി സ്ത്രീകൾക്കുള്ള പ്രസവാനുകൂല്യം നൽകാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ആൾ കേരള ടെയ്‌ലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ 13 ന് നടക്കുന്ന സെക്രട്ടേറിയറ്റ് ധർണയ്ക്ക് മുന്നോടിയായുള്ള സായാഹ്നധർണ ജില്ലാ സെക്രട്ടറി കെ.എസ്. സോമൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ്.സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു. പി.എൻ. നടരാജൻ, വി.ജി. ഉഷാകുമാരി, എം.പി. മുഹമ്മദ്കുട്ടി, ജോയി കളരിക്കൽ, എം.എ. ബാബു എന്നിവർ പ്രസംഗിച്ചു.