കാഞ്ഞിരപ്പള്ളി : ജില്ലയിലെ മികച്ച താലൂക്ക് സപ്ലൈ ഓഫീസിനുള്ള അവാർഡ് കാഞ്ഞിരപ്പള്ളി താലൂക്ക് സപ്ലൈഓഫീസിന് മന്ത്രി പി.തിലോത്തമൻ സമ്മാനിച്ചു. 2018-2019 കാലയളവിലെ വിവിധ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് പുരസ്കാരം. റേഷൻ കാർഡ് സംബന്ധമായ അപേക്ഷകളിന്മേൽ സമയബന്ധിതമായി തീർപ്പാക്കൽ സ്വീകരിച്ച് കാർഡ് വിതരണം പൂർത്തീകരിച്ചു. 4215 അനർഹരായ മുൻഗണന/ എ എ വൈ കാർഡുകൾ കണ്ടെത്തി പൊതുവിഭാഗത്തിലേക്ക് മാറ്റുകയും മുൻഗണന (ബിപിഎൽ ) വിഭാഗത്തിലേക്ക് മാറ്റുന്നതിനുമുള്ള അപേക്ഷകൾ സർക്കാർ നിർദ്ദേശ പ്രകാരം സ്വീകരിച്ച് 2954 അർഹരായവരെ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റി. അർഹതയില്ലാത്ത മുൻഗണനാ കാർഡുകൾ കൈവശം വച്ച് റേഷൻ വാങ്ങിയവരിൽ നിന്ന് പിഴ ഈടാക്കുന്നതിനും നടപടി സ്വീകരിക്കുന്നുണ്ട്. സപ്ലൈഓഫീസർ ടി.ജി സത്യപാൽ, അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസർ പി.കെ ഷൈനി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ.