പാലാ : ടൗണിന്റെ പോക്കറ്റ്‌ റോഡുകളിൽ മാലിന്യം കുന്നുകൂടുന്നു. മെയിൻ റോഡിൽ നിന്നു റിവർവ്യൂ റോഡിലേക്കുള്ള റോഡ് വക്കത്താണ് കൂടുതൽ മാലിന്യം. പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുമ്പോൾ ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളും വായുമലിനീകരണങ്ങളും ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. ക്ലീൻസിറ്റി എന്നപേരിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾക്കെതിരെ ബോധവത്ക്കരണ പരിപാടികളും ബോർഡുകളും സ്ഥാപിക്കുമ്പോഴാണ് മറുവശത്ത് മാലിന്യനിക്ഷേപം വ്യാപകമായിരിക്കുന്നത്. ശക്തമായ മഴയിൽ ചീഞ്ഞളിഞ്ഞ മാലിന്യം റോഡിലൂടെ ഒഴുകി നടക്കുകയാണ്. അടിയന്തിരമായി മാലിന്യങ്ങൾ നീക്കം ചെയ്യാൻ നടപടികൾ സ്വീകരിക്കണമെന്ന് പൗരാവകാശ സമിതി പ്രസിഡന്റ്‌ ജോയി കളരിക്കലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ആവശ്യപ്പെട്ടു. അഡ്വ. സിറിയക് ജെയിംസ്, കെ.എസ്. സജി,തോമസ് ഗുരുക്കൾ, ടി.കെ.ശശിധരൻ എന്നിവർ പ്രസംഗിച്ചു.