കോട്ടയം: ജെ.സി.ഡാനിയേൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ജെ.സി ഡാനിയേലിന്റെ പ്രതിമ കോട്ടയത്ത് സ്ഥാപിക്കും. ഏഴിന് വൈകിട്ട് നാലിന് സുവർണ ഓഡിറ്റോറിയത്തിൽ ജെ.സി ഡാനിയേലിന്റെ മകൻ ഹാരിസ് ഡാനിയേൽ ഉദ്ഘാടനം ചെയ്യും. ജസ്റ്റിസ് കെ.ടി. തോമസ് അദ്ധ്യക്ഷത വഹിക്കും. തുടർന്ന് ജെ.സി. ഡാനിയേലിന്റെ ശില്പവുമായി റോഡ്ഷോയ്ക്ക് സ്വീകരണം. അഡ്മിനിസ്ട്രേറ്റർ സോന എസ്. നായർ ക്യാപ്ടനായിരിക്കും. ജനറൽ സെക്രട്ടറി അനസ് ബി, ഡയറക്ടർ ബോർഡ് അംഗം ജോസ് ഫ്രാൻസിസ്, മാടവന ബാലകൃഷ്ണപിള്ള,​ സംവിധായകൻ ജോഷി മാത്യു തുടങ്ങിയവർ പങ്കെടുക്കും.