കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൂടുതൽ വിദഗ്ദ്ധ ഡോക്ടർമാരെ നിയമിക്കണമെന്ന് കോൺഗ്രസ് വെസ്റ്റ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നിരവധി പാവപ്പെട്ട രോഗികൾ ആശ്രയിക്കുന്ന മെഡിക്കൽ കോളേജിലെ ഡോക്ടർമാരെ കൂട്ടത്തോടെ സ്ഥലം മാറ്റുന്ന പ്രവണത സർക്കാർ പുന:പരിശോധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഡി.സി.സി. ഓഫീസിൽ ചേർന്ന യോഗം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സനൽ കാണക്കാരി അദ്ധ്യക്ഷത വഹിച്ചു. എ.ഐ.സി.സി അംഗം കുര്യൻ ജോയി, നന്തിയോട് ബഷീർ, എം.പി സന്തോഷ് കുമാർ, മോഹൻ കെ. നായർ, എം.ജി. ശശിധരൻ, എൻ.എസ്. ഹരിശ്ചന്ദ്രൻ. ടി.സി റോയി, മുഹമ്മദ് ബഷീർ, മുഹമ്മദ് അമീൻ തുടങ്ങിയവർ പ്രസംഗിച്ചു.