വൈക്കം: തലയാഴം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി യാത്ര നടത്തി. തോട്ടകംപള്ളി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പരിപാടി ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് മണ്ഡലം പ്രസിഡന്റ് ജി. രാജീവിന് പതാക കൈമാറിക്കൊണ്ട് സ്മൃതി യാത്ര ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി, ഡി.സി.സി ജനറൽ സെക്രട്ടറി അബ്ദുൾ സലാം റാവുത്തർ, സോണി സണ്ണി, പഞ്ചായത്ത് അംഗം ജൽജി വർഗ്ഗീസ്, വിവേക് പ്ലാത്താനത്ത്, യു. ബേബി, ബി.എൽ. സെബാസ്റ്റ്യൻ, സേവ്യർ ചിറ്ററ തുടങ്ങിയവർ നേതൃത്വം നൽകി. പുത്തൻ പാലത്ത് നടന്ന സമാപന സമ്മേളനം കെ.പി.സി.സി.അംഗം മോഹൻ ഡി. ബാബു ഉദ്ഘാടനം ചെയ്തു. എം. ഗോപാലകൃഷ്ണൻ, അനിൽകുമാർ, സോമനാഥൻ തുടങ്ങിയവർ പ്രസംഗിച്ചു.