ചിറക്കടവ് : മണക്കാട്ട് ശ്രീഭദ്രാക്ഷേത്രത്തിൽ ഭാഗവതസപ്താഹയജ്ഞം 24 ന് തുടങ്ങും. പാലക്കാട് നല്ലേപ്പിള്ളി നാരായണാലയത്തിലെ ആശ്രമമഠാധിപതി സ്വാമി സന്മയാനന്ദ സരസ്വതിയാണ് യജ്ഞാചാര്യൻ. വിവിധ നാരായണീയസമിതികളിലുള്ളവർ നാരായണീയ കോകുലം ടി.എൻ. സരസ്വതിയമ്മയുടെ നേതൃത്വത്തിൽ പാരായണം നടത്തും. യജ്ഞ നടത്തിപ്പിനായി എൻ.രാധാകൃഷ്ണൻ മുളവേലിൽ ജനറൽകൺവീനറായി കമ്മിറ്റി രൂപീകരിച്ചു. സന്തോഷ്‌കുമാർ എൻ. മൂരിപ്പാറ അദ്ധ്യക്ഷത വഹിച്ചു.