കോട്ടയം: ഗുരുധർമ പ്രചരണസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജില്ലാതല ശ്രീനാരായണ കൺവെൻഷനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
8, 9, 10 തീയതികളിൽ വിരിപ്പുകാല ശ്രീനാരായണ ഗവേഷണ കേന്ദ്രത്തിലാണ് കൺവെൻഷൻ. 8ന് രാവിലെ 7ന് സ്വാഗതസംഘം ചെയർമാൻ എം.കെ. പൊന്നപ്പൻ പതാക ഉയർത്തുന്നതോടെ പരിപാടികൾക്ക് തുടക്കമാകും. 10.30ന് ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് അംഗം സ്വാമി ഋതംബരാനന്ദ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ഗുരുധർമ പ്രചരണസഭ ഉപദേശക സമിതി ചെയർമാൻ കുറിച്ചി സദൻ അദ്ധ്യക്ഷത വഹിക്കും. ഡോ.പി. ചന്ദ്രമോഹൻ, ഇ.എം. സോമനാഥൻ, സതീശൻ അത്തിക്കയം എന്നിവർ പ്രസംഗിക്കും. ഉച്ചക്ക് 2ന് ശ്രീനാരായണപ്രസ്ഥാനങ്ങളുടെ മുൻകാല പ്രവർത്തക സംഗമം പി. കമലാസനൻ ഉദ്ഘാടനം ചെയ്യും. കേന്ദ്രസമിതി അംഗം ഡോ. ഗിരിജ പ്രസാദ് മുൻകാല പ്രവർത്തകരെ ആദരിക്കും. അഡ്വ. വി.പി. അശോകൻ, പി.വി. സാന്റപ്പൻ, എം.കെ. വിദ്യാധരൻ എന്നിവർ പ്രസംഗിക്കും. രണ്ടാംദിവസം രാവിലെ 9.30ന് നടക്കുന്ന വിദ്യാർത്ഥി സംഗമത്തിൽ പി.വി. ശശിധരൻ പഠനക്ലാസ് നയിക്കും. ഉച്ചക്ക് 2ന് ഗുരുദേവദർശനം ആഗോളതലത്തിൽ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ സഭ യു.എസ്.എ കോ-ഓർഡിനേറ്റർ അനിൽ തടാലിൽ ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ പഠനകേന്ദ്രം ഡയറക്ടർ കൈനകരി ഷാജി അദ്ധ്യക്ഷത വഹിക്കും. ഫിലാഡൽഫിയയിലെ ശ്രീനാരായണ പഠനകേന്ദ്രം സ്ഥാപക പ്രസിഡന്റ് പി.കെ. ശിവപ്രസാദ് വിഷയം അവതരിപ്പിക്കും. സഭ രജിസ്ട്രാർ ടി.വി. രാജേന്ദ്രൻ, കർണാടക സംസ്ഥാന വൈസ് പ്രസിഡന്റ് തുളസി ജയ്മോൻ എന്നിവർ പ്രസംഗിക്കും. മുംബൈ ശ്രീനാരായണ മന്ദിരസമിതി പ്രതിനിധി ഇ.എസ്. പ്രസാദ് ഉപഹാരസമർപ്പണം നിർവഹിക്കും. കുറിച്ചി അദ്വൈതവിദ്യാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ ശിവഗിരി തീർത്ഥാടനം ജില്ലാതല പ്രചരണം ഉദ്ഘാടനം ചെയ്യും. 10ന് രാവിലെ 10.30ന് നടക്കുന്ന മാതൃസംഗമം മുനിസിപ്പൽ ചെയർപേഴ്സൺ ഡോ.പി.ആർ. സോന ഉദ്ഘാടനം ചെയ്യും. സോഫി വാസുദേവൻ അദ്ധ്യക്ഷത വഹിക്കും. ഡോ. ഗീത അനിയൻ മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് 4ന് നടക്കുന്ന സമാപനസമ്മേളനം അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ. ആലിച്ചൻ ഉദ്ഘാടനം ചെയ്യും. സദാനന്ദൻ വിരിപ്പുകാല അദ്ധ്യക്ഷത വഹിക്കും.