കോട്ടയം : കേരള വിധവാ വയോജനക്ഷേമസംഘം ജില്ലാ സമ്മേളനം 10 ന് രാവിലെ 10.30 ന് തിരുനക്കര വിശ്വഹിന്ദുപരിഷത്ത് ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് ആപ്പാഞ്ചിറ പൊന്നപ്പൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി ഓമന സുജാതനെ ആർട്ടിസ്റ്റ് സുജാതൻ ആദരിക്കും. ജില്ലാ കൺവീനർ സരള ഉപേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. ആർട്ടിസ്റ്റ് സുജാതൻ,​ ജലജ മണവേലി എന്നിവർ സംസാരിക്കും. തുടർന്ന് തിരഞ്ഞെടുപ്പ്.

വിധവാ പെൻഷൻ 5000 രൂപയായി വർദ്ധിപ്പിക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതിലുള്ള പ്രതിഷേധം സമ്മേളനം അറിയിക്കും. വിധവകൾക്ക് മാത്രമായി സ്വീപ്പർ ജോലി സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ സംവരണംചെയ്യുക, മക്കളുടെ വിദ്യാഭ്യാസം സൗജന്യമാക്കുക, ഭൂമിയും വീടും നൽകുക, സ്വയം തൊഴിലിന് ഒരുലക്ഷം രൂപയുടെ പലിശരഹിത വായ്പ നൽകുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം ഉയർത്തും. ആപ്പാഞ്ചിറ പൊന്നപ്പൻ,​ ഓമനാ രാജൻ,​ സരള ഉപേന്ദ്രൻ,​ ചന്ദ്രമതി,​ മഞ്ജുഷ മാഞ്ഞൂർ,​ പൊന്നമ്മ കാളാശേരി,​ കുമാരി കാരയ്ക്കൽ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.