bookfair

കോട്ടയം: ഇതുവരെ പലരും പറയാൻ മടിച്ച കാര്യങ്ങളാണ് തന്റെ എഴുത്തുകളായി പുറത്തുവരുന്നതെന്ന് ട്രാൻസ്‌ ജെൻഡർ കവി വിജയരാജ മല്ലിക പറഞ്ഞു. 36-ാമത് ദർശന കോട്ടയം അന്താരാഷ്ട്ര പുസ്തകമേളയിൽ അക്ഷരക്കൂട്ടം സാഹിത്യോത്സവത്തിൽ എഴുത്ത് - സമൂഹം - സ്വാതന്ത്യം എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു മല്ലിക. ആൺ- പെൺ വിവേചനങ്ങൾക്കപ്പുറം കുട്ടികളിൽ തുല്യതാബോധം വളർത്തിയെടുക്കാനാണ് സമൂഹം ശ്രമിക്കേണ്ടതെന്നും അവർ പറഞ്ഞു.

ജസ്റ്റീസ് കെ.ടി. തോമസ് , സിജിത അനിൽ, മാടവന ബാലകൃഷ്ണപിള്ള, അഡ്വ. രാജി പി. ജോയ്, കെ.കെ. സുധാകരൻ, വടയാർ സുനിൽ, തോമസ് മാത്യു, രാജീവ് അക്ലമൺ, ഡോ. പി.എ.എം. തമ്പി, ഡോ. ജോർജ്ജ് ഏബ്രഹാം എന്നിവർ പ്രസംഗിച്ചു. ടിബറ്റൻ കവി ടെൻസിങ്ങ് സുണ്ടു കാവ്യസദസ് അവതരിപ്പിച്ചു. ഡോ. അപ്പു ജേക്കബ് ജോൺ മുഖാമുഖം നടത്തി.
സെമിനാർ എസ്. ഹരീഷ് ഉദ്ഘാടനം ചെയ്തു. ഡോ. കുര്യാസ് കുമ്പളക്കുഴി അദ്ധ്യക്ഷത വഹിച്ചു. ഡോ. ജോസ് കെ. മാനുവലിന്റെ കൃതികളുടെ ഇ-പതിപ്പ് സംവിധാനം ജോഷി മാത്യു ഉദ്ഘാടനം ചെയ്തു. ഡോ. ഷാജി ജേക്കബ്, സിദ്ധാർത്ഥ ശിവ, ഡോ. രാജേഷ് കോമത്ത്, ഡോ. മനോജ് ജെ. പാലക്കുടി, ഡോ. ജോബിൻ ചാമക്കാല, ഡോ. ജി. ശ്രീജിത്ത്, വിശാൽ ജോൺസൺ, ഫാ. റ്റി. കെ. ജോസഫ് എന്നിവർ പങ്കെടുത്തു.