ചങ്ങനാശേരി: എ.സി റോഡിൽ കെ.എസ്.ആർ.ടി.സി ബസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷാ ഡ്രൈവർ മരിച്ചു. ചങ്ങനാശേരി തോട്ടയക്കാട് വാകത്താനം ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് കൊച്ചുവീട്ടിൽ കുര്യന്റെ മകൻ ജോസഫ് കുര്യൻ (49) ആണ് മരിച്ചത്. ഓട്ടോറിക്ഷയിലുണ്ടായിരുന്ന ജോൺസനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിടങ്ങറ പാലത്തിനു കിഴക്കുവശത്തുള്ള വളവിലായിരുന്നു അപകടം. ജോസഫ് കുര്യന്റെ ഭാര്യ : ലിസി. മകൾ : ശിൽപ.