അടിമാലി: മകളോട് അപമര്യ ദയായി പെരുമാറിയ ബസ്സ് ജീവനക്കാരനെ വീട്ടമ്മ ചെരുപ്പു കൊണ്ട് അടിച്ചു.ഇന്നലെ വൈകുന്നേരം അടിമാലി ബസ് സ്റ്റാൻഡിലാണ് സംഭവം.കോതമംഗലം രാജാക്കാട് റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസിലെ ജീവനക്കാരനാണ് അടിയേറ്റത്.
രാജാക്കാട് സ്വകാര്യ സ്ഥാപനത്തിൽ പഠിക്കുന്ന മകളോട് ബസ് ജീവനക്കാർ അപമര്യാദയായി പെരുമാറിയെന്ന് അറിഞ്ഞ വീട്ടമ്മ സ്കൂട്ടറിലെത്തി ബസ് സ്റ്റാന്റിൽ കാത്തുന്നിന്നു. ബസ് എത്തിയപ്പോൾ ജീവനക്കാരനെ താക്കീത്ചെയ്ത വീട്ടമ്മയെ ജീവനക്കാരൻ പിടിച്ച് തള്ളി. ഇതോടെ ചെരിപ്പൂരി ജീവനക്കാരനെ അടിക്കുകയായിരുന്നു. വീട്ടമ്മയെ തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചതോടെ നാട്ടുകാർ ഇടപെട്ടു. ഇതോടെ ജീവനക്കാരൻ ആശുപത്രിയിൽ അഡ്മിറ്റായി. സ്ഥലത്തെത്തിയ പൊലീസിനോട് വീട്ടമ്മ സംഭവം വിവരിച്ചു. പൊലീസ് ജീവനക്കാരനെ വിളിച്ച് വരുത്തി .അറസ്റ്റ്ചെയ്യുമെന്നുറപ്പായതോടെ കേസ് വേണ്ടന്ന നിലപാട് ബസ് ജീവനക്കാരൻ എടുത്തതോടെ ഒുതീർപ്പിലായി.