വൈക്കം: ശബരിമലയിൽ മണ്ഡല, മകരവിളക്ക് കാലത്തെ ദർശനവും യാത്രയും ആചാര അനുഷ്ഠാനങ്ങളോടെ സുഗമമാക്കാൻ സർക്കാരും ദേവസ്വം ബോർഡും നടപടി സ്വീകരിക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ വൈക്കം യൂണിറ്റ് യോഗം ആവശ്യപ്പെട്ടു. ചെറുവാഹനങ്ങൾ മുൻകാലങ്ങളിലെ പോലെ പമ്പ വരെ പോകുന്നതിനും അവിടെ തന്നെ പാർക്ക് ചെയ്യുന്നതിനും അനുവദിക്കുക, ദേവസ്വം ഉദ്യോഗസ്ഥനായിരുന്ന എൻ. വാസുവിനെ പ്രസിഡന്റായി നിയോഗിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, മരാമത്ത് പണികൾക്ക് നിയന്ത്രണം ഏർപ്പെടുത്തുക, ശബരിമല ഇടത്താവളങ്ങളുടെ പ്രവർത്തനം വിപുലീകരിക്കുക തുടങ്ങിയ കാര്യങ്ങളും യോഗം ആവശ്യപ്പെട്ടു. വി.എസ്: രാജഗോപാലൻ നായർ അദ്ധ്യക്ഷത വഹിച്ചു. വി. മോഹനൻ, വി.എൻ. ചന്ദ്രശേഖരൻ, വി. നാരായണൻ ഉണ്ണി, പി.സി. അജിത്ത് കുമാർ, വി.ബി. രാജീവ് കുമാർ, എം.ബി. അംബിക, ബേബി ശശികല തുടങ്ങിയവർ സംസാരിച്ചു.