പാലാ : റവന്യൂ ജില്ലാ സ്‌കൂൾ കായികമേളയുടെ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. മാണി സി കാപ്പൻ എം.എൽ.എ (ചെയർമാൻ), വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ. അജിതാകുമാരി (ജനറൽ കൺവീനർ) എന്നിവർ ഭാരവാഹികളായുള്ള സംഘാടകസമിതിയെയും മത്സര നടതതിപ്പിനായി വിവിധ കമ്മിറ്റികളുടെ കൺവീനർമാരെയും യോഗം തിരഞ്ഞെടുത്തു. ഷിബുമോൻ ജോർജ് (പബ്ലിസിറ്റി കമ്മിറ്റി), സജിമോൻ (പ്രോഗ്രാം), വി കെ ഷിബു (ഗ്രൗണ്ട് ആന്റ് എക്യൂപ്‌മെന്റ്), കെ ജെ പ്രസാദ് (ട്രോഫി), അനിതാ സുശീൽ (റിസപ്ഷൻ), കെ രാജ്കുമാർ (ഭക്ഷണം), കെ എസ് അനിൽകുമാർ (സേ്ര്രജ്, പന്തൽ, ലൈറ്റ് ആന്റ് സൗണ്ട്), ബിജോ ജോസഫ് (സെറിമണി), അനൂപ് സി മറ്റം (ലോ ആന്റ് ഓർഡർ), ഷെർലി ചാക്കോ (വെൽഫെയർ), എന്നിവരാണ് കൺവീനർമാർ. എം.ജി എച്ച്.എസ്.എസിൽ ചേർന്ന സംഘാടകസമിതി രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തിങ്കൽ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്‌സൺ ബിജി ജോജോ അദ്ധ്യ്യക്ഷയായി.