തലയോലപ്പറമ്പ്: വരിക്കാംക്കുന്ന് സെന്റ് സെബാസ്റ്റ്യൻ പള്ളിയിലെ നേർച്ചകുറ്റികൾ കുത്തിതുറന്ന് മോഷ്ടാക്കൾ പണം അപഹരിച്ചു. പള്ളിയ്ക്കുള്ളിലെ രണ്ട് നേർച്ച കുറ്റിയും പുറത്ത് വച്ചിട്ടുള്ള ഒരു നേർച്ച കുറ്റിയും താഴ് തകർത്താണ് പണം കവർന്നത്. ഇന്നലെ രാവിലെയാണ് പള്ളി അധികൃതർ മോഷണവിവരം അറിയുന്നത്. കഴിഞ്ഞ ദിവസം നേർച്ച കുറ്റികളിൽ നിന്ന് പണമെടുത്തിരുന്നതിനാൽ വളരെ കുറച്ചു പണം മാത്രമേ നഷ്ടപ്പെട്ടിട്ടുള്ളൂവെന്ന് പള്ളി അധികൃതർ പറഞ്ഞു. തലയോലപ്പറമ്പ് പൊലീസ് മേൽനടപടി സ്വീകരിച്ചു. ഏതാനും ദിവസം മുൻപ് തലയോലപ്പറമ്പ് ശ്രീകാർത്ത്യായനീദേവി ക്ഷേത്രത്തിന്റെ തലയോലപ്പറമ്പ് സമൂഹ്യാരോഗ്യ കേന്ദ്രത്തിന് സമീപം പ്രധാന റോഡരികിലുള്ള കാണിക്ക കുറ്റി തകർത്ത് ബൈക്കിൽ എത്തിയ മോഷ്ടാക്കൾ പണം അപഹരിച്ചിരുന്നു. മോഷ്ടാക്കളെക്കുറിച്ച് യതൊരു സൂചനയും ലഭിച്ചിട്ടില്ല.