kob-mahesh-jpg

തലയോലപ്പറമ്പ്: റെയിൽ ട്രാക്കിലെ വൈദ്യുതലൈനിൽ അറ്റകുറ്റപണി നടത്തുന്നതിനിടയിൽ വൈദ്യുതാഘാതമെറ്റ് ചികിത്സയിലായിരുന്ന റെയിൽവേ ജീവനക്കാരൻ മരിച്ചു. എറണാകുളം പിആർഡി ഇലട്രിക്കൽ സെഷനിലെ ഹെൽപ്പർ മൂവാറ്റുപുഴ രണ്ടാർ കാർത്തികയിൽ എസ്. മഹേഷ് കുമാർ (57) ആണ് മരിച്ചത്. കഴിഞ്ഞ 30 ന് വൈക്കം പിറവം റോഡ് റെയിൽവേ സ്‌റ്റേഷന് സമീപം വെള്ളൂർ കല്ലിങ്കൽ ഭാഗത്തുള്ള റെയിൽവേയുടെ എസ് പി സബ് സ്റ്റേഷന് മുൻവശത്താണ് അപകടം നടന്നത്. ഒരു വശത്തെ ലൈൻ ഓഫാക്കിയ ശേഷം റെയിൽവേ ട്രാക്കിന് മുകളിലെ വൈദ്യുതി ലൈനിലെ അറ്റകുറ്റപണി നടത്തുന്നതിനിടയിൽ അലുമിനിയം ലാഡർ ഉയർത്തുന്നതിനിടെ ലാഡർ തെന്നി എതിർവശത്തുള്ള പാളത്തിലൂടെ കടന്ന് പോകുന്ന ലൈനിലെ ക്രോസിൽ തട്ടി മഹേഷിനും മറ്റൊരു സഹപ്രവർത്തകനും വൈദ്യുതാഘാതമേൽക്കുകയയിരുന്നു. കൂടെയുണ്ടായിരുന്ന മറ്റ് സഹപ്രവർത്തകരും നാട്ടുകാരും ചേർന്ന് ഇവരെ ഉടൻ പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായി പൊളളലേറ്റ മഹേഷിനെ വിദക്ത ചികിത്സക്കായി എറണാകുളം മെഡിക്കൽ സെന്ററിലേക്ക് പിന്നീട് മാറ്റുകയായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെ മരിച്ചു. തലയോലപ്പറമ്പ് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ: സ്മിത. മകൾഛ ഭാഗ്യ. സംസ്‌ക്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ.