വൈക്കം: കാണാതായ യുവാവിനെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടയാഴം കഴുവിടായിൽ പ്രസന്നന്റെ മകൻ അനുപ്രസാദിനെയാണ് (24) തലയാഴം തൃപ്പക്കുടം ക്ഷേത്രത്തിന്റെ അലങ്കാര ഗോപുരത്തിന് സമീപത്തെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ട് കുളിക്കാൻ പോയ യുവാവിനെ ഏറെ വൈകിയും കാണാതെ വന്നതോടെ വീട്ടുകാരും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് വൈക്കം പൊലീസിൽ ബന്ധുക്കൾ പരാതി നൽകിയിരുന്നു.ഇതിനിടെയാണ് ഇന്നലെ രാവിലെ 7 മണയോടെ നാട്ടുകാർ മൃതദേഹം കണ്ടത്. യുവാവ് ധരിച്ചിരുന്ന വസ്ത്രങ്ങളും മറ്റും കരയിൽ ഊരി വച്ച നിലയിലായിരുന്നു. വൈക്കം പൊലീസ് മേൽ നടപടി സ്വീകരിച്ചു. മാതാവ്: മിനി. സഹോദരൻ മനുപ്രസാദ്. സംസ്‌ക്കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ.