അടിമാലി:അടിമാലി താലൂക്ക്ആശുപത്രി ആംബുലൻസ് ലഭ്യമാക്കുന്നതിലെ അനാസ്ഥ ഒരു ജീവൻ കൂടി പൊലിഞ്ഞു.പത്രഏജന്റ് വി എസ് മീരാൻ കുഞ്ഞിന്റെ ജീവനാണ് പൊലിഞ്ഞത്. ഇന്നലെ രാവിലെ 7.15 ന് വീട്ടിൽ വെച്ച് ഹൃദയാഘാതം ഉണ്ടാവുകയും ഉടനെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയുണ്ടായി.എന്നാൽ അതീവ ഗുരുതരാവസ്ഥയിൽ ആയതിനാൽ ഐ സി യു ആംബുലൻസിൽ എത്രയും പ്പെട്ടന്ന് കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന് നിർദ്ദേശിക്കുകയുണ്ടായി. അടിമാലിയിൽ പുതിയതായി അനുവദിച്ച ഐ സി യു ആംബുലൻസിനായി താലൂക്ക് ആശുപത്രിയുമായി ബന്ധപ്പെട്ടുവെങ്കിലും ആംബുലൻസ് സേവനം ലഭിച്ചില്ല. തുടർന്ന് ജീവനക്കാരന്റെ വീട്ടിൽ എത്തി വിളിച്ചു കൊണ്ട് വന്നപ്പോഴയക്കും മീരാൻ കുഞ്ഞിന്റെ ജീവൻ പൊലിഞ്ഞു. .അടിമാലി താലൂക്ക് ആശുപത്രിയിലെ ആംബുലൻസ് സേവനം പലവിധ കാരണങ്ങളാൽ സാധാരണ ജനങ്ങൾക്ക് ലഭ്യമാകാറില്ല എന്ന പരാതി വ്യാപകമാണ്.