അടിമാലി: എന്നും കോൺഗ്രസിന്റെ സൗമ്യമുഖമായിരുന്നു ഇന്നലെ നിര്യാതനായ വി.എസ്.മീരാൻകുഞ്ഞ്.ചുമട്ടുകാരനായും പത്ര ഏജന്റായും ഏവർക്കും പരിചിതനായിരുന്നു അദ്ദേഹം. എന്നും ഉറച്ച കോൺഗ്രസുകാരനായി പ്രവർത്തനത്തിൽ മുൻപന്തിയിൽ അദ്ദേഹം നിലകൊണ്ടു.വാർഡ് പ്രസിഡന്റ്, മണ്ഡലം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം ഒരാഴ്ച മുൻപാണ് ദേശീയ കർഷക തൊഴിലാളി ഫെഡറേക്ഷൻ നിയോജക മണ്ഡലം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.ഡി.സി.സി.പ്രസിഡന്റ് നേതൃത്വം കൊടുത്ത് ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന ഉപവാസത്തിൽ പങ്കെടുത്ത് ചൊവ്വാഴ്ച രാവിലെയാണ് മടങ്ങിയെത്തിയത്.അദ്ദേഹത്തിന്റെ ആകസ്മിക വേർപാടിൽ കെ.പി.സി.സി വൈസ് പ്രസിഡന്റ് എ.കെ.മണി, ഡി.സി.സി പ്രസിഡന്റ് അഡ്വ: ഇബ്രാഹിംകുട്ടി കല്ലാർ ,അഡ്വ: ഡീൻ കുര്യാക്കോസ് എം.പി, പി.ടി.തോമസ് എം.എൽ.എ, റോയി.കെ.പൗലോസ്, അഡ്വ: ഇ.എം.ആഗസ്തി, അഡ്വ: ജോയി തോമസ് എന്നിവർ അനുശോചനം രേഖപ്പെടുത്തി. കേരളകൗമുദിയ്ക്ക് വേണ്ടി അസിസ്റ്റന്റ് സർക്കുലേഷൻ മാനേജർ കെ സതീഷ് റീത്ത് സമർപ്പിച്ചു.