പാലാ : കെ.സി.ബി.സി ടെമ്പറൻസ് കമ്മിഷന്റെയും ആന്റി ഡ്രഗ്‌സ് സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെയും സംയുക്താഭിമുഖ്യത്തിൽ മദ്യവിപത്തിനെതിരെ തുടർന്നുവരുന്ന കാമ്പയിന്റെ ഭാഗമായി ജില്ലയിലെ 150 സ്‌കൂളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 20 വിദ്യാർത്ഥികൾ നാളെ വിന്നേഴ്‌സ് അസംബ്ലിയിൽ പങ്കെടുക്കും. വൈകിട്ട് 4 ന് ളാലം പാലം ജംഗ്ഷനിൽ നടക്കുന്ന പരിപാടിയിൽ ചലച്ചത്ര സംവിധായകൻ ഭദ്രൻ മാട്ടേൽ മുഖ്യാതിഥിയായിരിക്കും. ചലച്ചിത്രതാരം ചാലി പാലാ സമ്മാനദാനം നിർവഹിക്കും.
പ്രസിഡന്റ് പ്രസാദ് കുരുവിള അദ്ധ്യക്ഷത വഹിക്കും. ഡയറക്ടർ ഫാ.മാത്യു പുതിയിടത്ത് സന്ദേശം നല്കും.