ari

ചങ്ങനാശേരി : എൻ.എഫ്.എസ്.എയുടെ തെങ്ങണ, ടൗൺ ഗോഡൗണുകളിൽ നിന്ന് ലഭിക്കുന്നത് പുഴു നിറഞ്ഞ അരിയെന്ന് ആക്ഷേപം. കടയുടമകൾ അരി പേറ്റിയും പുഴുക്കെട്ടുകൾ നീക്കിയുമാണ് ഉപഭോക്താക്കൾക്ക് നൽകുന്നത്. ഉപയോഗയോഗ്യമല്ലാത്ത ധാന്യ ചാക്കുകൾ മാറികിട്ടാൻ റേഷൻകടയുടമകൾ ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. ഭക്ഷ്യസുരക്ഷ വിഭാഗവും ഗോഡൗണുകളിൽ പരിശോധന നടത്തുന്നില്ല. ഗോഡൗണുകളിൽ കെട്ടിക്കിടന്ന് നശിച്ച ഭക്ഷ്യധാന്യങ്ങൾ റേഷൻകടകളിൽ വിതരണത്തിനായി എത്തിക്കുകയാണ്. റേഷൻകട ഉടമകളുടെ പരാതിയെ തുടർന്ന് സപ്ലൈ ഓഫീസർ അന്വേഷണം നടത്തിയിരുന്നു. അധികൃതർ അടിയന്തിരമായി ഇടപെട്ട് പഴകിയ ഭക്ഷ്യധാന്യങ്ങളുടെ വിതരണം തടയണമെന്ന് ബി.ജെ.പി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ബി. ആർ മഞ്ജീഷ് ആവശ്യപ്പെട്ടു.