കോട്ടയം: സ്വകാര്യ ബസ് വ്യവസായത്തെ തകർച്ചയിൽ നിന്നു രക്ഷിക്കാൻ സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ കളക്‌ടറേറ്റിലേയ്‌ക്ക് മാർച്ചും ധർണയും നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്‌തു. ജനറൽ സെക്രട്ടറി കെ.എസ് സുരേഷ്, വൈസ് പ്രസിഡന്റുമാരായ അശോക് കോര എബ്രഹാം, ഡാന്റിസ് അലക്‌സ്, ജില്ലാ ട്രഷറർ ടി.യു ജോൺ, ജോയിന്റ് സെക്രട്ടറി ടി.കെ ജയരാജ്, സെൻട്രൽ കമ്മിറ്റി അംഗം പി.വി ചാക്കോ പുല്ലത്തിൽ, ട്രേഡ് യൂണിയൻ പ്രതിനിധികളായ ടി.എം നളിനാക്ഷൻ (ബി.എം.എസ്), സി.എൻ സത്യനേശൻ (സി.ഐ.ടി.യു), കുഞ്ഞ് ഇല്ലമ്പള്ളി (ഐ.എൻ.ടി.യു.സി), അഡ്വ.പ്രിൻസ് ലൂക്കോസ് (കെ.ടി.യു.എം) എന്നിവർ പ്രസംഗിച്ചു.