thri

തൃക്കൊടിത്താനം : ചങ്ങനാശേരി വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് അമരപുരം പി.ആർ.ഡി.എസ് യു.പി സ്‌കൂളിൽ തിരിതെളിഞ്ഞു. അ മുതൽ അം വരെയുള്ള അക്ഷരങ്ങൾ ഉപയോഗിച്ച് ഗാന്ധിജിയെയും,നെഹ്റുവിനെയും, സാഹിത്യ, സാംസ്‌കാരിക നായകന്മാരെയും വരയിലൂടെ പുന:സൃഷ്ടിച്ച് കാർട്ടൂണിസ്റ്റും കേരള കാർട്ടൂൺ അക്കാഡമി മുൻ ചെയർമാനുമായ പ്രസന്നൻ ആനിക്കാട് ഉദ്ഘാടനം നിർവഹിച്ചു. പ്രകൃതിയോട് ഇണങ്ങി ഓലമെടഞ്ഞ കമാനവും കുരുത്തോല തോരണവും മുത്തുക്കുടയും കൊണ്ട് അലങ്കരിച്ചാണ് കുട്ടികളെ പി.ആർ.ഡി.എസ് സ്‌കൂൾ വരവേറ്റത്. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.ലില്ലി അദ്ധ്യക്ഷത വഹിച്ചു. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തംഗം രജനി സാബു, തൃക്കൊടിത്താനം ഗ്രാമപഞ്ചായത്തംഗം സാലി സുകുമാരൻ, ഹെഡ്മിസ്ട്രസ് സുജ.സി.ശേഖർ വിദ്യാരംഗം ഉപജില്ലാ കോ-ഓർഡിനേറ്റർ അമ്പിളി.വി എന്നിവർ പങ്കെടുത്തു. കെ.കെ വിജയകുമാർ സ്വാഗതവും, രാജേഷ് മോഹൻ നന്ദിയും പറഞ്ഞു.