varshikam

തലയോലപ്പറമ്പ് :എസ്. എൻ. ഡി. പി യോഗം നാരായണൻ സ്മാരക യൂണിയനിലെ പുളികമാലിൽ 1870 ശാഖ യിലെ ഡോക്ടർ പല്പുകുടുംബയോഗത്തിന്റെ 18ആ മത് വാർഷിക ആഘോഷം യൂണിയൻ സെക്രട്ടറി എസ്. ഡി. സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഇ.ഡി പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. 39വർഷത്തെ സേവനത്തിനു ശേഷം വിരമിച്ച അംഗൻവാടിയിലെ സരോജിനി ടീച്ചറെയും കഥകളിയിലെ ചുട്ടി കുത്തു കലാകാരനും അവാർഡ് ജേതാവുമായ അർടിസ്റ്റ് രാജൻ ജോണിനെയും ആദരിച്ചു. ശാഖപ്രസിഡന്റ് വി.ടി.സുരേന്ദ്രൻ മുഖ്യ പ്രസംഗം നടത്തി സെക്രട്ടറി എം.കെ.കുമാരൻ സംഘടനാ സന്ദേശം നൽകി യോഗത്തിൽ എം. എ .മണി, പി. ബി.രാജു, പി. എ.ശശി, രാജേഷ് ഇ.കൃഷ്ണൻ, അനീഷ് പുളിക്കമാലിൽ,​ വിനോയി പി. വി. തുടങ്ങിയവർ പ്രസംഗിച്ചു കൺവീനർ സാബു സി.പി സ്വാഗതവും വിനോയി പി. വി കൃതജ്ഞതയും പറഞ്ഞു.