വൈക്കം: നഗരസഭ ജനകീയാസൂത്രണ പദ്ധതിയിൽപ്പെടുത്തി എസ്. സി. വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പുകൾ വിതരണം ചെയ്തു. ചെയർമാൻ പി. ശശിധരൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്‌സൺ എസ്. ഇന്ദിരാദേവി അദ്ധ്യക്ഷത വഹിച്ചു. സൂപ്രണ്ട് മായ, ആർ. സന്തോഷ്, എസ്. ഹരിദാസൻ നായർ, എം. ടി. അനിൽകുമാർ, അംബരീഷ് ജി. വാസു, ശ്രീകുമാരി യു. നായർ, പി. എൻ. കിഷോർകുമാർ, രോഹിണിക്കുട്ടി അയ്യപ്പൻ, ബിജു വി. കണ്ണേഴത്ത്, എ. സി. മണിയമ്മ, സിന്ധു സജീവ് എന്നിവർ പ്രസംഗിച്ചു.