കോട്ടയം : എസ്.എൻ.ഡി.പി യോഗം ടൗൺ ബി ശാഖയിലെ വിശേഷാൽ പൊതുയോഗം 10 ന് രാവിലെ 10.30ന് ശാഖാ മന്ദിരത്തിൽ നടക്കും. പ്രസിഡന്റ് എസ്.ദേവരാജൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ കൗൺസിലർ അഡ്വ.കെ.ശിവജി ബാബു പങ്കെടുക്കും. യൂണിയൻ പ്രതിനിധികളെയും യോഗം പ്രതിനിധികളെയും തിരഞ്ഞെടുക്കുമെന്ന് വൈസ് പ്രസിഡന്റ് സാം എസ്,​ സെക്രട്ടറി കെ.കെ.ശശിധരൻ എന്നിവർ അറിയിച്ചു.