കാഞ്ഞിരപ്പള്ളി : ഇടക്കുന്നം ഗവ.ഹയർസെക്കൻഡറി സ്‌കൂളിന്റെ ശതാബ്ദി ആഘോഷത്തിന്റെ സ്വാഗത സംഘ രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് അംഗം കെ. രാജേഷ് ഉദ്ഘാടനം ചെയ്തു. പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് ബിനു സജീവ് അദ്ധ്യക്ഷയായി. സ്‌കൂൾ രക്ഷാധികാരി അഡ്വ.പി.ഷാനവാസ് സ്വാഗതം പറഞ്ഞു. മാർട്ടിൻ തോമസ്, കെ.യു.അലിയാർ, വി.എം ഷാജഹാൻ,മീരാണ്ണൻകുട്ടി, സുധീർ, അപ്പുക്കുട്ടൻ, ജലാൽ പൂതക്കുഴി, സെയ്തു മുഹമ്മദ്, ആലീസ് ജോൺ, ഷൈലജ, പി.കെ സ്വാമിനാഥൻ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാനായി കെ.രാജേഷിനേയും, കൺവീനറായി അഡ്വ.പി. ഷാനവാസ് എന്നിവരെയും തിരഞ്ഞെടുത്തു.