വൈക്കം: വൈക്കത്തഷ്ടമി ഉത്സവത്തിന്റെ മുന്നോടിയായി നടന്നു വന്ന സമൂഹ സന്ധ്യവേല സമാപിച്ചു.
സമാപന സന്ധ്യവേല വടയാർ സമൂഹമാണ് നടത്തി വരുന്നത്. ദീപാരാധനക്ക് ശേഷം ക്ഷേത്ര ബലിക്കൽ പുരയിൽ ആചാരപ്രകാരം ഒറ്റപ്പണ സമർപ്പണം നടന്നു. കിഴിക്കാർ, പട്ടോലക്കാർ, സമൂഹാംഗങ്ങൾ, ഭക്തജനങ്ങൾ, ദേവസ്വം ഭാരാവാഹികൾ എന്നിവർ ഒറ്റപ്പണം സമർപ്പിച്ചു. കിഴിയാക്കിയ പണം തലച്ചുമടായി എടുത്ത് ക്ഷേത്രത്തിന് ഒരു പ്രദക്ഷിണം പൂർത്തിയാക്കി ദേവസ്വത്തിൽ എൽപ്പിച്ചു. ഇതിൽ നിന്നും ഒരു നാണയം കിഴികെട്ടി സൂക്ഷിക്കും. ഇത് അടുത്ത സന്ധ്യ വേലയുടെ പ്രാരംഭ ചടങ്ങുകൾക്ക് ഉപയോഗിക്കും. സന്ധ്യ വേലയോടനുബന്ധിച്ച് പ്രാതൽ, മുറജപം, അഭിഷേകങ്ങൾ എന്നിവയും നടന്നു.