വൈക്കം: നാദസ്വര വിദ്വാൻ വൈക്കം രാധാകൃഷ്ണ പണിക്കരുടെ നിര്യാണത്തിൽ വൈക്കം സമൂഹത്തിൽ ചേർന്ന യോഗം അനുശോചിച്ചു. യോഗത്തിൽ എൻ. എസ്. എസ്. യൂണിയൻ പ്രസിഡണ്ട് സി. ആർ. വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. മുനിസപ്പൽ ചെയർമാൻ പി.ശശിധരൻ, ഡി. രജ്ഞിത് കുമാർ, വി. സമ്പത് കുമാർ, ശിവദാസ് കുഴിപറമ്പ് ,പി.കെ. ഷാജി, ബി. ശിവകുമാർ , പി.എൻ. രാധാകൃഷ്ണൻ, ചേർത്തല രാമ കൃഷ്ണ പണിക്കർ, ഇ. പി. ഗോപീകൃഷ്ണൻ, വൈക്കം ഹരിഹരയ്യർ എന്നിവർ പ്രസംഗിച്ചു.