വൈക്കം: വാളയാർ കേസ് പുനരന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി ശക്തമാക്കണമെന്നാവശ്യപ്പെട്ട് കേരള വേലൻ മഹാജനസഭ വൈക്കം താലൂക്ക് കമ്മിറ്റി പ്രകടനവും ധർണയും നടത്തി. പീകുട്ടികളുടെ കുടുംബത്തോട് യോഗം ഐക്യദാർഡ്യം പ്രഖ്യാപിച്ചു. മെഴുകുതിരി കത്തിച്ച് നടത്തിയ പ്രകടനത്തിലും യോഗത്തിലും താലൂക്ക് സംസ്ഥാന കമ്മിറ്റി പ്രതിനിധികളും, പ്രവർത്തകരും പങ്കെടുത്തു. നഗരം ചുറ്റി പോസ്റ്റാഫീസ് ജംഗ്ഷനിലേക്ക് പുറപ്പെട്ട പ്രകടനത്തിന് സംസ്ഥാന പ്രസിഡന്റ് കെ. ഇ. മണിയൻ, സംസ്ഥാന പ്രതിനിധി ഡി. എസ്. പ്രസാദ്, പി. വി. ഷാജിൽ, താലൂക്ക് പ്രസിഡന്റ് എം. കെ. രവി, ബി. മുരളി, കെ. എം. സജീവൻ, കെ. എൽ. ലൗജൻ, ലളിത ശശിധരൻ, കെ. കെ. സുലോചന, വി. സുകുമാരൻ, വി. മനോഹരൻ എന്നിവർ നേതൃത്വം നൽകി.
പോസ്റ്റാഫീസ് ജംഗ്ഷനിൽ നടന്ന യോഗം സംസ്ഥാന പ്രസിഡന്റ് കെ. ഇ. മണിയൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് എം. കെ. രവി അദ്ധ്യക്ഷത വഹിച്ചു.