പൊൻകുന്നം : ജനകീയ വായനശാലയും അഭയൻ സ്മാരക സാംസ്‌കാരിക കേന്ദ്രവും ചേർന്ന് ചിറക്കടവ് എസ്.പി.വി എൻ.എസ്.എസ് യു.പി.സ്‌കൂളിൽ 9 ന് ഉച്ചയ്ക്ക് 1 ന് വിദ്യാലയ സഖ്യം പരിപാടി നടത്തും. സ്‌കൂൾ മാനേജർ കെ.ആർ. സുരേഷ്ബാബു ഉദ്ഘാടനം ചെയ്യും. അഡ്വ.ഗിരീഷ് എസ്.നായർ അദ്ധ്യക്ഷത വഹിക്കും. അഭയൻ സ്മാരക വായനോത്സവം, സ്‌കോളർഷിപ്പ് പരീക്ഷ, നബിദിനാചരണം എന്നിവ നടത്തും.