കോട്ടയം : ജില്ലാ കോൺഗ്രസ് കമ്മിറ്റിയും ആർ.ശങ്കർ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ആർ.ശങ്കർ അനുസ്‌മരണം ഇന്ന് വൈകിട്ട് നാലിന് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഡിറ്റോറിയത്തിൽ ചേരും. തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മുൻ ഡി.സി.സി പ്രസിഡന്റ് കുര്യൻ ജോയി വിധവാ സഹായവിതരണം നിർവഹിക്കും. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോഷി ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കും. ജോസഫ് വാഴയ്‌ക്കൻ മുഖ്യപ്രഭാഷണം നടത്തും. കേരളകൗമുദി സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് വി.ജയകുമാറിനെ ചടങ്ങിൽ ആദരിക്കും. മഹിള കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ലതികാ സുഭാഷ് അനുസ്‌മരണ പ്രഭാഷണം നടത്തും.