പാലാ: വൺ ഇന്ത്യ വൺ പെൻഷൻ സംഘടനയുടെ ജില്ലാ സമ്മേളനം 10 ന് മിൽക്ക് ബാർ ഓഡിറ്റോറിയത്തിൽ നടക്കും. സംസ്ഥാന പ്രസിഡന്റ് വിനോദ് കെ. ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡന്റ് രതീഷ് കിഴക്കേപറമ്പിൽ അദ്ധ്യക്ഷനാകും. നികുതി കൊടുക്കുന്ന എല്ലാവർക്കും പ്രതിമാസം കുറഞ്ഞത് 10000 രൂപ പെൻഷൻ നൽകണമെന്നാണ് സംഘടനയുടെ ആവശ്യമെന്ന് രതീഷ് കിഴക്കേപറമ്പിൽ പറഞ്ഞു. ജോർജ്ജ് പ്ലാത്തോട്ടം, ടോം മാത്യു കണ്ടത്തിൽ, റോജർ എടയോടിയിൽ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.