കോട്ടയം : ശിവഗിരി മഠത്തിന് കീഴിൽ കുമരകത്ത് ശ്രീനാരായണ അന്തർദേശീയ ഗവേഷണ കേന്ദ്രം ഉയരുന്നു. വിരിപ്പുകാലായിൽ ശ്രീനാരായണ ചാരിറ്റബിൾ സൊസൈറ്റി ശിവഗിരി മഠത്തിന് കൈമാറിയ സ്ഥലത്താണ് കേന്ദ്രം നിർമ്മിക്കുക. ശിവഗിരി മഠത്തിന്റെ പോഷക സംഘടനയായ ഗുരുധർമ്മ പ്രചാരണ സഭയാണ് ശ്രീനാരായണ കേന്ദ്രത്തിന് നേതൃത്വം നൽകുക. മുൻ സാഹിത്യ അക്കാഡമി അംഗവും ശ്രീനാരായണ പഠന ഗവേഷണ കേന്ദ്രം ഡയറക്‌ടറുമായ കൈനകരി ഷാജി, റിട്ട.ബി.ഡി.ഒ എം.കെ ശശിയപ്പൻ, മോഹൻ മംഗലത്ത് (സാങ്കേതിക ഉപദേഷ്‌ടാവ്), എം.കെ പൊന്നപ്പൻ, ഗുരുധർമ്മ പ്രചാരണ സഭ പി.ആ‌ർ.ഒ ഇ.എം സോമനാഥൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രാരംഭ പ്രവർത്തനങ്ങൾ നടക്കുന്നത്.